industrial parks
ഭൂമിയുണ്ടോ, മണ്ഡലങ്ങളിലെല്ലാം വ്യവസായ പാർക്കുകൾ
ഇലക്‌ട്രോണിക്‌സ് പാർക്കിനും സ്വകാര്യ വ്യവസായ പാർക്കിനും അനുമതി
തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മറ്റ് ഏജൻസികളോ അനുയോജ്യമായ ഭൂമി ലഭ്യമാക്കിയാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വ്യവസായ പാർക്കുകൾ എല്ലാ മണ്ഡലങ്ങളിലും സ്ഥാപിക്കുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു.
സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കാനും അനുമതി നൽകിയിട്ടുണ്ട്.
ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങൾ ഒരു കുടക്കീഴിലാക്കി ഇലക്‌ട്രോണിക്‌സ് പാർക്കുകൾ സ്ഥാപിക്കും. സിബിൽ സ്‌കോർ കുറവായതിനാൽ സംരംഭകർക്ക് ബേങ്ക് വായ്പ അനുവദിക്കാത്ത സാഹചര്യം പരിഹരിക്കുന്നതിനായി കെ എസ് ഐ ഡി സി, കേരള ബേങ്ക് എന്നിവയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരു താലൂക്കിൽ ഒന്ന് എന്ന നിലയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക സൗകര്യങ്ങളോടുകൂടിയ 75 പുതിയ ഖാദി ഷോറൂമുകൾ സംസ്ഥാനത്താകെ തുടങ്ങാൻ ആലോചിക്കുന്നുണ്ട്. സ്റ്റിച്ചിംഗ്, ഓൾട്ടറേഷൻ എന്നീ സൗകര്യങ്ങളും ലോൺട്രി, പാർക്കിംഗ് സൗകര്യങ്ങളുമുള്ള ആധുനിക നിലവാരത്തിലുള്ള ഷോറൂമുകളായിരിക്കും ഇവ. തിരുവനന്തപുരത്ത് ആധുനിക ഷോറൂമിന്റെ സജ്ജീകരണം നടന്നുവരികയാണ്.
ഓൺലൈൻ മാർക്കറ്റിംഗ് പദ്ധതിയും ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.