Kerala
മണ്ണ് മാഫിയാ ബന്ധം; ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
10 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

കൊച്ചി | മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം റൂറല്‍ എസ് പി. വിവേക് കുമാര്‍ ആണ് നടപടി സ്വീകരിച്ചത്.
10 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുമുണ്ട്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റിയത്.
പോലീസ് ഉദ്യോഗസ്ഥരുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് മണ്ണ് മാഫിയുമായുള്ള ബന്ധം വ്യക്തമായത്. പരാതികളെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയായിരുന്നു.
---- facebook comment plugin here -----