Kerala
മുനമ്പം ഇഷ്ടദാനമായി ലഭിച്ച ഭൂമി; വഖ്ഫ് അല്ലെന്ന് ആവര്‍ത്തിച്ച് ഫാറൂഖ് കോളജ്
വഖ്ഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും അതിനാല്‍ വില്‍ക്കാന്‍ അധികാരമുണ്ടെന്നും കോളജ് അധികൃതര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കി.
കോഴിക്കോട് | മുനമ്പത്തേത് ഇഷ്ടദാനമായി കിട്ടിയ ഭൂമിയാണെന്ന് ആവര്‍ത്തിച്ച് ഫാറൂഖ് കോളജ്. വഖ്ഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും അതിനാല്‍ വില്‍ക്കാന്‍ അധികാരമുണ്ടെന്നും കോളജ് അധികൃതര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കി.
കമ്മീഷന്‍ ഹിയറിംഗ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കോളജ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുനമ്പത്തെ ജനങ്ങളും തങ്ങളുടെ നിലപാട് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയാണെന്ന് വഖ്ഫ് ബോര്‍ഡ് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ഇക്കാര്യം ജുഡീഷ്യല്‍ കമ്മീഷനെ അറിയിക്കും.
സര്‍ക്കാറും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് കമ്മീഷനെ അറിയിക്കും. ഇവരുടെ നിലപാട് കൂടി വ്യക്തമായാല്‍ അടുത്ത മാസം തന്നെ ഹിയറിംഗ് ആരംഭിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷന്റെ നീക്കം. മൂന്ന് മാസത്തെ കാലാവധിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.