Connect with us

National

ഭൂമി അഴിമതിക്കേസ്: ലാലുവിനും കുടുംബത്തിനും മുന്‍കൂര്‍ ജാമ്യം

ജാമ്യത്തിനായി 50,000 രൂപ വീതം കെട്ടിവെക്കണം

Published

|

Last Updated

ന്യൂഡല്‍ഹി| റെയില്‍വെയില്‍ നിയമനം ലഭിക്കാന്‍ ഭൂമി കോഴയായി വാങ്ങിയെന്ന കേസില്‍ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും മുന്‍കൂര്‍ ജാമ്യം. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി 50,000 രൂപ വീതം കെട്ടിവെക്കണം. കേസിലെ വിചാരണ ഇന്ന് ആരംഭിച്ചു.

സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മക്കള്‍ എന്നിവരുള്‍പ്പെടെ 16 പേരാണ് പ്രതികള്‍. ഗൂഢാലോചന, അഴിമതി, അധികാര ദുര്‍വിനിയോഗം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ലാലു പ്രസാദ് യാദവിനും മറ്റ് പ്രതികള്‍ക്കുമെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്.

കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡി അന്വേഷണവും പുരോഗമിക്കുകയാണ്.

 

 

Latest