Connect with us

National

ഭൂമി തട്ടിപ്പ് കേസ്: റാബ്റി ദേവിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ റാബ്റി ദേവിയെ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം

Published

|

Last Updated

പട്‌ന| ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ റാബ്റി ദേവിയെ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.

2004നും 2009നും ഇടയില്‍ റെയില്‍വേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന് ഭൂമി നല്‍കുകയോ വില്‍ക്കുകയോ ചെയ്തതിന് പ്രതിഫലമായി റെയില്‍വേയില്‍ നിയമനം നല്‍കിയെന്നാണ് റാബ്‌റി ദേവിക്കെതിരെയുള്ള കേസ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, അവരുടെ മകള്‍ മിസാ ഭാരതി എന്നിവര്‍ക്കും മറ്റ് 13 പേര്‍ക്കുമെതിരെ ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹിയിലെ റോസ് അവന്യു കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് ജഡ്ജി ഗീതാഞ്ജലി ഗോയല്‍ സമന്‍സ് അയച്ചത്.

റാബ്‌റി ദേവിയുടെ പട്‌നയിലെ വീടിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.