Connect with us

National

ഭൂമി കുംഭകോണം; സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇ ഡി പരിശോധന

രണ്ട് തവണ സമന്‍സ് നല്‍കിയിട്ടും റാവത്ത് ഇ ഡി മുമ്പാകെ ഹാജരായിരുന്നില്ല.

Published

|

Last Updated

മുംബൈ | ഭൂമി കുംഭകോണ കേസില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ പരിശോധന. രണ്ട് തവണ സമന്‍സ് നല്‍കിയിട്ടും റാവത്ത് ഇ ഡി മുമ്പാകെ ഹാജരായിരുന്നില്ല.

1034 കോടിയുടെ പാത്ര ചൗള്‍ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സഞ്ജയ് റാവത്തിനെതിരെ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ ചില സ്വത്തുക്കള്‍ ഇ ഡി കഴിഞ്ഞ ഏപ്രിലില്‍ കണ്ടുകെട്ടിയിരുന്നു.

 

Latest