hamas- israel war
കരയുദ്ധം ഉടന്‍; ഗാസായിലെ 11 ലക്ഷം ജനങ്ങളോട് ഉടന്‍ ഒഴിയണമെന്ന് അന്ത്യശാസനം
കരയുദ്ധം തുടങ്ങിയാല്‍ നേരിടുമെന്ന് ഹമാസും വ്യക്തമാക്കി.
ടെല്‍ അവീവ് | ഉടന്‍ കരയുദ്ധം ആരംഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗാസായിലെ 11 ലക്ഷം ജനങ്ങളോട് ഉടന്‍ ഒഴിയണമെന്ന് ഇസ്‌റാഈല്‍ അന്ത്യശാസനം നല്‍കി. ഗാസ നഗരത്തില്‍ ശക്തമായ സൈനിക നടപടി ഉടനെന്ന് സൈന്യം മുന്നറിയിപ്പു നല്‍കി. കരയുദ്ധം തുടങ്ങിയാല്‍ നേരിടുമെന്ന് ഹമാസും വ്യക്തമാക്കി. ജനം വടക്കൻ ഗസ്സയിലേക്ക് നീങ്ങണമെന്ന ഇസ്റാഈൽ മുന്നറിയിപ്പ് ഹമാസ് തള്ളി. ഇസ്റാഈലിന്റെ മുന്നറിയിപ്പ് മനഃശാസ്ത്രപരമായ യുദ്ധമാണെന്നും അത് അനുസരിക്കേണ്ടതില്ലെന്നും ഹമാസ് വ്യക്തമാക്കി.
ഗാസാ നദിയുടെ വടക്കുഭാഗത്തുള്ളവരെ 24 മണിക്കൂറിനകം തെക്കോട്ട് മാറ്റണമെന്ന് യു എന്നിനോട് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടു. യു എന്‍ കേന്ദ്രങ്ങളും ജീവനക്കാരും ഉള്‍പ്പെടെ മാറണമെന്നാണ് മുന്നറിയിപ്പ്. പതിനൊന്ന് ലക്ഷം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. അതിനാല്‍ ഒഴിപ്പിക്കല്‍ പ്രായോഗികമല്ലെന്ന് യു എന്‍ അറിയിച്ചു.
ഹമാസിനെതിരായ യുദ്ധം ഏഴാം ദിവസത്തേക്ക് കടക്കവെയാണ് ഇസ്റാഈൽ സൈന്യം അന്ത്യശാസനം നൽകിയത്. ഈ ഒഴിപ്പിക്കൽ നിങ്ങളുടെ സ്വന്തം സുരക്ഷക്ക് വേണ്ടിയാണെന്ന് ഇസ്റാഈൽ ഗസ്സയിലെ ജനങ്ങൾക്ക് നൽകിയ അന്ത്യശാസനത്തിൽ പറയുന്നു. മറ്റൊരു അറിയിപ്പ് ലഭിച്ചാൽ മാത്രമേ നിങ്ങൾക്ക് ഗാസ സിറ്റിയിലേക്ക് മടങ്ങാൻ കഴിയൂവെന്നും ഇസ്റാഈലിന്റെ സുരക്ഷാ വേലിയുടെ പ്രദേശത്തെക്ക് സമീപിക്കരുതെന്നും അന്ത്യശാസനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഗസ്സയിൽ ഇസ്റാഈൽ കരയുദ്ധത്തിനുള്ള സന്നാഹങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ്. ഈ ഘട്ടത്തിൽ നൽകിയ മുന്നറിയിപ്പ് ഏറെ അപകട സാധ്യത ഉള്ള ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
യു എന്‍ അഭയാര്‍ഥി ഏജന്‍സി തെക്കന്‍ ഗാസയിലേക്ക് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ട്.ജോര്‍ദാനിലെത്തിയ യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ജോര്‍ദാന്‍ രാജുവുമായും കൂടിക്കാഴ്ച നടത്തും.