Connect with us

Kerala

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് നാലുപേര്‍ മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

Published

|

Last Updated

കൊച്ചി | കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, കുടൂസ് മണ്ഡല്‍, നുറാമിന്‍ മണ്ഡല്‍, നൗജേഷ് എന്നിവരാണ് മരിച്ചത്. ബംഗാള്‍ സ്വദേശികളായ ഏഴ് പേരാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലാണ്. ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഇലക്ട്രോണിക് സിറ്റിയിലെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത അഞ്ചുപേരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരാണ് മരണപ്പെട്ടത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

 

Latest