wynad disaster
ഉരുള്‍പൊട്ടല്‍: രേഖകള്‍ നല്‍കാന്‍ അദാലത്ത് ഇന്ന്; ഹൈക്കോടതി സ്വമേധയാ എടുത്ത കേസും ഇന്ന്
മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലും ചാലിയാര്‍ പുഴയുടെ തീരങ്ങളിലും ഇന്നും തെരച്ചില്‍ നടക്കും

കല്‍പ്പറ്റ | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇരയായവര്‍ക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
ദുരന്തത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പകളുടെ 12 കൗണ്ടറുകളിലൂടെയാണ് രേഖകള്‍ ലഭ്യമാക്കുക. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ആശ്വാസ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം ഉണ്ടായ ഉടനെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ കേസാണ് ഇന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലും ചാലിയാര്‍ പുഴയുടെ തീരങ്ങളിലും ഇന്നും തെരച്ചില്‍ നടക്കും.ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ തെരച്ചിലിന്റെ ഭാഗമാകും.
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായും ഇന്ന് അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്. രാവിലെ പത്തു മണി മുതല്‍ വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈ സ്‌കൂളില്‍ ആണ് അദാലത് നടക്കുന്നത്. വിവിധ വകുപ്പകളുടെ 12 കൗണ്ടറുകളാണ് അദാലത്തില്‍ ഉണ്ടാവുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തില്‍ പങ്കെടുക്കും.