Connect with us

National

ജമ്മു കശ്മീരിലെ റമ്പാനില്‍ മണ്ണിടിച്ചില്‍; മൂന്നുപേര്‍ മരിച്ചു

നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. വീടുകളും വാഹനങ്ങളും മണ്ണിനടിയിലായി.

Published

|

Last Updated

ജമ്മു | ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിച്ചു. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയിലായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലാണ് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത താത്കാലികമായി അടച്ചു. ഇവിടുത്തെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്.

മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

Latest