Kerala
വയനാട് ഉരുള്‍പൊട്ടല്‍: വീണ്ടും തിരച്ചിലിന് സന്നദ്ധമെന്ന് സര്‍ക്കാര്‍
122 പേരെ ഇനിയും കണ്ടെത്താനുണ്ട്
തിരുവനന്തപുരം | വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ വീണ്ടും തെരച്ചിലിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാജന്‍. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങള്‍ ഡി എന്‍ എ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു.
തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജന്‍ നിയമസഭയില്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സമീപനം നിരാശാ ജനകമാണ്. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റില്‍ നിവേദനം കൊടുത്തിരുന്നെങ്കിലും കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഇല്ല. വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----