Kerala
ഉരുള്‍പൊട്ടല്‍: ചൂരല്‍മലയില്‍ ദുരന്തത്തിനിരയായവരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് കേരള ബേങ്ക്
ചൂരല്‍മല ശാഖയിലെ വായ്പകളാണ് എഴുതിത്തള്ളുക.
കല്‍പ്പറ്റ | വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ച് കേരള ബേങ്ക്. ചൂരല്‍മല ശാഖയിലെ വായ്പകളാണ് എഴുതിത്തള്ളുക.
മരിച്ചവരുടെയും വീട് നഷ്ടപ്പെട്ടവരുടെയും വായ്പകള്‍ എഴുതിത്തള്ളുമെന്ന് ബേങ്ക് ഭരണസമിതി വ്യക്തമാക്കി.
ഈട് നല്‍കിയ വസ്തുവകകള്‍ നഷ്ടമായവരുടെ വായ്പയും എഴുതിത്തള്ളും.
---- facebook comment plugin here -----