Connect with us

Kerala

വടകരയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; സംരക്ഷണഭിത്തി തകര്‍ന്നു

കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നും വഴി തിരിച്ച് വിട്ടു

Published

|

Last Updated

കോഴിക്കോട് | വടകര മുക്കാളിയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ സംരക്ഷണഭിത്തി തകര്‍ന്നു. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്  . സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്ന് റോഡില്‍ പതിച്ചു. റോഡിലെ മണ്ണ് മുഴുവനായി നീക്കാതെ ഇനി ഗതാഗതം നടത്താന്‍ കഴിയില്ല. അത് കൊണ്ട് ഈ വഴി പോകേണ്ട വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു.

കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നും വഴി തിരിച്ച് വിട്ടു.പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

 

Latest