Kerala
വയനാട്-കല്‍പ്പറ്റ ബൈപ്പസ് റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം പുനസ്ഥാപിച്ചു
പുലര്‍ച്ചെ മൂന്ന് മണിയോടെ ഒന്നാം വളവിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
കല്‍പ്പറ്റ| സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വയനാട്-കല്‍പ്പറ്റ ബൈപ്പസ് റോഡില്‍ മണ്ണിടിച്ചിലുണ്ടായി. പുലര്‍ച്ചെ മൂന്ന് മണിയോടെ ഒന്നാം വളവിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ബൈപ്പാസിന് മുകളില്‍ ചെറിയ കുന്നിന്‍പ്രദേശമാണ്. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ വെള്ളക്കെട്ടില്‍ വെള്ളം നിറഞ്ഞ് താഴേക്ക് കുത്തിയൊലിക്കുകയായിരുന്നു എന്നാണ് നിഗമനം.
നീര്‍ച്ചാലിലൂടെ ചെളിയും കല്ലുമടക്കം റോഡിലേക്ക് കുത്തിയൊലിച്ചിറങ്ങി ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി ജെസിബി ഉപയോഗിച്ച് ചെളി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പോലീസ് നൈറ്റ് പട്രോള്‍ നടത്തുന്നതിനിടെയാണ് മലയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടത്.
അതേസമയം പ്രദേശത്ത് ഇപ്പോള്‍ മഴയ്ക്ക് അല്‍പം കുറവുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇതുവരെ 96 പേരെ മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.