Kerala
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതന് കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ്
ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട സോണിക്കാണ് വാണിമേല്‍ പഞ്ചായത്ത് നോട്ടീസ് അയച്ചത്.

കോഴിക്കോട് | വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതന് കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ്. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട സോണിക്കാണ് വാണിമേല്‍ പഞ്ചായത്ത് നോട്ടീസ് അയച്ചത്.
വാടക വീട്ടില്‍ കഴിയുന്ന സോണിക്ക് ഇന്നാണ് നോട്ടീസ് ലഭിച്ചത്. നികുതി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ അവകാശവാദം.
ഇപ്പോള്‍ നോട്ടീസ് ലഭിച്ചവരുടെ കാര്യം വിശദമായി പരിശോധിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.