Connect with us

Ongoing News

അരണമുടിയില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു 

മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയിലെ ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു.

തടസ്സം നീക്കുന്നതിന് ജെ സി ബി ഉപയോഗിച്ച് പൊതുമരാമത്ത് നിരത്തുവിഭാഗം ശ്രമം തുടങ്ങി. അതേസമയം, വാല്‍വ് ഹൗസിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

 

Latest