Connect with us

T20 WORLD CUP

കിവികള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ലങ്ക

ലങ്കയെ 65 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തിയത്.

Published

|

Last Updated

സിഡ്‌നി | ഏഷ്യന്‍ ജേതാക്കളായി ടി20 ലോകകപ്പിനെത്തിയ ശ്രീലങ്ക, ന്യൂസിലാന്‍ഡിനോട് കനത്ത പരാജയം ഏറ്റുവാങ്ങി. ലങ്കയെ 65 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തിയത്. കിവീസിന്റെ ഗെന്‍ ഫില്ലിപ്‌സ് സെഞ്ചുറി നേടി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ ലങ്കയുടെ മറുപടി 19.2 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സിലൊതുങ്ങി.

തുടക്കം തന്നെ മോശമായിരുന്നു ലങ്കക്ക്. 3.3 ഓവറില്‍ സ്‌കോര്‍ എട്ടില്‍ നില്‍ക്കെ നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഭാനുക രജപക്‌സ (34), ദാസുന്‍ ശനക (35) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇവര്‍ മാത്രമാണ് രണ്ടക്കം കടന്നതും. കിവീസിന്റെ ട്രെന്റ് ബൗള്‍ട്ട് നാല്, മിച്ചല്‍ സന്റ്‌നര്‍, ഇഷ് സോധി എന്നിവർ രണ്ട് വീതവും വിക്കറ്റെടുത്തു.

ന്യൂസിലാന്‍ഡിന്റെയും ബാറ്റിംഗ് തുടക്കം ഇടര്‍ച്ചയോടെയായിരുന്നു. 15 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് കൊഴിഞ്ഞത്. എന്നാല്‍ ഗെന്‍ ഫില്ലിപ്‌സിന്റെ ഒറ്റയാള്‍ പോരാട്ടമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഫില്ലിപ്‌സ് 64 ബോളില്‍ 104 റണ്‍സെടുത്തു.

Latest