Connect with us

Kerala

എറണാകുളം ജില്ലയില്‍ വന്‍തോതില്‍ എം ഡി എം എ പിടിച്ചു; ആറുപേര്‍ അറസ്റ്റില്‍

ചേലാമറ്റം സ്വദേശികളായ ജോണ്‍ ജോയി, ശ്യാം, മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് മാവൂര്‍ സ്വദേശി റാഷിദ്, നോര്‍ത്ത് പറവൂര്‍ സ്വദേശി നോയല്‍ ജേക്കബ്, കൊല്ലം സ്വദേശി സുല്‍ഫിഖര്‍ എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

കൊച്ചി | എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ പോലീസ് പിടിച്ചെടുത്തത് 209 ഗ്രാം എം ഡി എം എ. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു.

അങ്കമാലിയില്‍ 150 ഗ്രാം എം ഡി എം എയുമായി രണ്ട് പേര്‍ പിടിയിലായി. ചേലാമറ്റം സ്വദേശികളായ ജോണ്‍ ജോയി, ശ്യാം എന്നിവരാണ് അറസ്റ്റിലായത്.

പാലാരിവട്ടത്ത് 59 ഗ്രാം എം ഡി എം എയുമായി നാലുപേരെ പിടികൂടി. മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് മാവൂര്‍ സ്വദേശി റാഷിദ്, നോര്‍ത്ത് പറവൂര്‍ സ്വദേശി നോയല്‍ ജേക്കബ്, കൊല്ലം സ്വദേശി സുല്‍ഫിഖര്‍ എന്നിവരില്‍ നിന്നായാണ് എം ഡി എം എ പിടിച്ചെടുത്തത്.

Latest