Connect with us

Ongoing News

അവസാന നിമിഷത്തെ പെനാല്‍റ്റി തടുത്ത് ഗോളി; വെസ്റ്റ്ഹാമിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

35ാം മിനുട്ടില്‍ തന്നെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ യുനൈറ്റഡ് സമനില പിടിച്ചു.

Published

|

Last Updated

ലണ്ടന്‍ | സമനിലയാകുമായിരുന്ന മത്സരം വിജയിച്ചതിന്റെ ആവേശത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനല്‍റ്റി തടുത്ത് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗീ യുനൈറ്റഡിന് വിജയം സമ്മാനിച്ചു. ഇതോടെ വെസ്റ്റ് ഹാം യുനൈറ്റഡിനെതിരായ മത്സരം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയിച്ചു.

മത്സരത്തില്‍ 30ാം മിനുട്ടില്‍ വെസ്റ്റ് ഹാം ആണ് ലീഡ് ഗോള്‍ നേടിയത്. സെയ്ദ് ബെന്റഹ്മ ആയിരുന്നു ഗോള്‍ നേടിയത്. എന്നാല്‍ 35ാം മിനുട്ടില്‍ തന്നെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ യുനൈറ്റഡ് സമനില പിടിച്ചു. 89ാം മിനുട്ടില്‍ ജെസ്സി ലിംഗാര്‍ഡ് സമനില ഗോള്‍ നേടി.

ഒടുവില്‍, പെനാല്‍റ്റി ഏരിയയില്‍ വെച്ച് യുനൈറ്റഡിന്റെ ലൂക് ഷായുടെ കൈയില്‍ പന്ത് തട്ടുകയും വാറിന്റെ സഹായത്തോടെ റഫറി പെനാല്‍റ്റി വിളിക്കുകയും ചെയ്തു. വെസ്റ്റ്ഹാമിന് സമനില നേടാനുള്ള സുവര്‍ണാവസരം ആയിരുന്നു ഇത്. എന്നാല്‍, മാര്‍ക് നോബ്ള്‍ എടുത്ത പെനാല്‍റ്റി കിക്ക് യുനൈറ്റഡ് ഡേവിഡ് ഡി ഗീ തടുത്തിട്ടു.

മറ്റൊരു മത്സരത്തില്‍ ലെയ്‌സസ്റ്റര്‍ സിറ്റിയെ ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ആല്‍ബിയോന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചു.

Latest