army helicopter crashes
ഹെലികോപ്ടറില്‍ നിന്നുള്ള അവസാന റേഡിയോ സന്ദേശം 12.08ന്
ഇറങ്ങേണ്ട സമയത്തിന് ഏഴ് മിനുട്ട് മുമ്പാണ് അവസാന ആശയവിനിമയമുണ്ടായത്.
കോയമ്പത്തൂര്‍ | സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം മരിച്ച അപകടത്തിനിടയാക്കിയ ഹെലികോപ്ടറില്‍ നിന്നുള്ള അവസാന ആശയവിനിമയമുണ്ടായത് ഉച്ചക്ക് 12.08ന്. 12.15നായിരുന്നു ഹെലികോപ്ടര്‍ വെല്ലിംഗ്ടണില്‍ ഇറങ്ങേണ്ടിയിരുന്നത്. 11.48നാണ് സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് ഹെലികോപ്ടര്‍ പുറപ്പെട്ടത്.
അതായത്, ഇറങ്ങേണ്ട സമയത്തിന് ഏഴ് മിനുട്ട് മുമ്പാണ് അവസാന ആശയവിനിമയമുണ്ടായത്. സുലൂര്‍ വ്യോമതാവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായാണ് ഹെലികോപ്ടര്‍ 12.08ന് ബന്ധപ്പെട്ടത്.
---- facebook comment plugin here -----