International
കഴിഞ്ഞ വർഷം ഉക്രെയ്‌നില്‍ നിന്ന് ജര്‍മ്മനിയിലെത്തിയത് 1.1 ദശലക്ഷം അഭയാർഥികൾ
ഉക്രെയ്‌നില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ മൂന്നില്‍ രണ്ട് ഭാഗവും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളില്‍, എത്തിയതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ബെര്‍ലിന്‍| യുദ്ധക്കെടുതിയെ തുടർന്ന് 2022 ല്‍ ഏകദേശം 1.1 ദശലക്ഷം അഭയാർഥികൾ ഉക്രെയ്നില്‍ നിന്ന് ജര്‍മ്മനിയില്‍ എത്തിയതായി ജര്‍മ്മനിയുടെ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റ റിപ്പോര്‍ട്ടുകള്‍. ഉക്രെയ്‌നില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ മൂന്നില്‍ രണ്ട് ഭാഗവും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളില്‍, എത്തിയതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ദശലക്ഷക്കണക്കിന് ഉക്രേനിയക്കാരെ കുടിയിറക്കുന്നതിലേക്ക് നയിച്ച റഷ്യന്‍ അധിനിവേശത്തിനു ഒരു വര്‍ഷം തികയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ഡാറ്റ പുറത്തുവന്നിരിക്കുന്നത്. ഉക്രെയ്‌നില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള കുടിയേറ്റം 2022 ല്‍ 962,000 ആണ്. 2014 നും 2016 നും ഇടയില്‍ സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് വന്ന 834,000-വരുന്ന ആളുകളെക്കാള്‍ കൂടുതലാണിത്.
ഇതാടെ ജര്‍മ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശ ജനസംഖ്യയായി ഉക്രേനിയന്‍ പൗരന്മാര്‍ മാറി.