Uae
കഴിഞ്ഞ വര്‍ഷം ദുബൈ നല്‍കിയത് 1,58,000 ഗോള്‍ഡന്‍ വിസ
2022-ല്‍ എല്ലാ വിഭാഗങ്ങളിലും ഇഷ്യൂ ചെയ്ത 79,617 വിസയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്ക് ഏകദേശം ഇരട്ടിയാണ്.
ദുബൈ | ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) കഴിഞ്ഞ വര്‍ഷം നല്‍കിയ ഗോള്‍ഡന്‍ വിസകളുടെ എണ്ണം 1,58,000. 2022-ല്‍ എല്ലാ വിഭാഗങ്ങളിലും ഇഷ്യൂ ചെയ്ത 79,617 വിസയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്ക് ഏകദേശം ഇരട്ടിയാണ്.
2021-ല്‍ 47,150 വിസയാണ് നല്‍കിയതെന്ന് ജി ഡി ആര്‍ എഫ് എ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.
യാത്രാ സേവനങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗം വര്‍ധിപ്പിക്കാനും ദുബൈ എയര്‍പോര്‍ട്ടുകളിലുടനീളമുള്ള യാത്രക്കാരുടെ എണ്ണം പ്രവചിക്കാനുമുള്ള പദ്ധതികളും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം, മൊത്തം ഇടപാടുകള്‍ 19 ദശലക്ഷത്തിലധികം കവിഞ്ഞു. 60 ദശലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ തുറമുഖങ്ങളിലൂടെ വായു, കര, കടല്‍ വഴി കടന്നുപോയി. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് 3,518,000 ഇടപാടുകള്‍ നടത്തി.