National
ലത മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ലത മങ്കേഷ്‌കര്‍ ചികിത്സയിലാണ്
മുംബൈ | കൊവിഡ് ബാധിതയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില ഗുരുതരം. ലത മങ്കേഷ്‌കറിനെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ലത മങ്കേഷ്‌കര്‍ ചികിത്സയിലാണ്.
കോവിഡ് നെഗറ്റീവായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ആരോഗ്യനില വീണ്ടും വഷളായത്. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചിരുന്നു. എന്നാല്‍ ജനുവരി അവസാനത്തോടെ ന്യൂമോണിയയും ഭേദപ്പെട്ടിരുന്നു.
നില വഷളായതിനാല്‍ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍ പ്രതിത് സമദാനി പറഞ്ഞു.
---- facebook comment plugin here -----