Connect with us

Kerala

മുനമ്പം വിഷയത്തില്‍ ലത്തീന്‍സഭയുടെ മനം മാറ്റം; സംസ്ഥാന സര്‍ക്കാറിന് പിന്തുണ

സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്ന്

Published

|

Last Updated

കോഴിക്കോട് | മുനമ്പം വഖ്ഫ് വിഷയത്തില്‍ നിലപാട് മാറ്റി ലത്തീന്‍സഭ. സംസ്ഥാന സർക്കാറിനെ പിന്തുണച്ച്  കോഴിക്കോട് രൂപത ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ രംഗത്തെത്തി. മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതിക്കപ്പുറം എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്ന് നോക്കണം. അതിന് വേണ്ടി എല്ലാവരും ശ്രമിക്കണം. പ്രശ്‌നം പരിഹരിച്ചാല്‍ സര്‍ക്കാറിന്റെ മൈലേജ് കൂടുകയേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

വഖ്ഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് വര്‍ഗീസ് ചക്കാലക്കല്‍ ഇന്നലെ തുറന്നുപറഞ്ഞിരുന്നു. പിന്തുണയില്‍ പുനര്‍വിചിന്തനം വേണോ എന്ന് പിന്നീട് ആലോചിക്കുമെന്നും കോഴിക്കോട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.