Kerala
കെ എസ് ആര്‍ ടി സി 'സ്വിഫ്റ്റ്' സര്‍വീസുകള്‍ക്ക് തുടക്കം; ചടങ്ങ് ബഹിഷ്‌കരിച്ച് ജീവനക്കാരുടെ സംഘടനകള്‍
തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയുടെ പുതിയ സംരംഭമായ ‘സ്വിഫ്റ്റി’ന്റെ സര്‍വീസുകള്‍ക്ക് തുടക്കമായി. ദീര്‍ഘദൂര ബസുകള്‍ക്കായി സര്‍ക്കാര്‍ രൂപവത്ക്കരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്റ്റ്. പുതിയ സംവിധാനം മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ പൊതുഗതാഗത മേഖലയില്‍ പുതുയുഗാരംഭം എന്ന അവകാശവാദവുമായാണ് സ്വിഫ്റ്റിന് തുടക്കമിട്ടിരിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി വിനിയോഗിച്ച് വാങ്ങിയ 116 ബസുകളുമായാണ് സ്വിഫ്റ്റിന്റെ തുടക്കം. ഇതില്‍ എട്ട് എ സി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ഉള്‍പ്പെടുന്നു. യാത്രാ സുഖം, സുരക്ഷിതത്വം, ന്യായമായ ടിക്കറ്റ് നിരക്ക് എന്നിവ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഉറപ്പ് നല്‍കുന്നു. കരാര്‍ ജീവനക്കാരാണ് സ്വിഫ്റ്റിലുള്ളത്.
ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങ് ഭരണാനുകൂല സംഘടനയുള്‍പ്പെടെ ബഹിഷ്‌കരിച്ചു. ജീവനക്കാരുടെ പ്രതികരണം സ്വാഭാവികമാണെന്നും, ധനവകുപ്പിനോട് അധിക സഹായം തേടിയിട്ടുണ്ടെന്നും ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു വ്യക്തമാക്കി.