Connect with us

Poem

ലാവ

അരിയില്ല, വെളിച്ചെണ്ണയില്ല പഞ്ചസാരയില്ല പുതിയ സാധനങ്ങൾ വാങ്ങിയില്ല അങ്ങനെ പോകുന്ന നീണ്ട ലിസ്റ്റ്...

Published

|

Last Updated

മാനസിക സമ്മർദം
കുറക്കാനുള്ള ക്ലാസ്സിൽ
അയാളുടെ മൊബൈൽ
ഇടക്കിടെ ശബ്ദിച്ചു…

അരിയില്ല, വെളിച്ചെണ്ണയില്ല
പഞ്ചസാരയില്ല
പുതിയ സാധനങ്ങൾ വാങ്ങിയില്ല
അങ്ങനെ പോകുന്ന
നീണ്ട ലിസ്റ്റ്…

വൈകീട്ട് വന്നാൽ
ഇന്ന് ചോറില്ല…
എന്ന് ഭാര്യ

അഞ്ചരക്ക് ശേഷം
തിരിച്ചുപോകാൻ ബസ്സില്ല

നാളത്തെ ലീവ്
പാസായില്ല
മകളുടെ സ്കൂൾ
ഫീസ് അടച്ചതേയില്ല…

സമ്മർദ ലഘൂകരണ
ക്ലാസ്സ് പുകയുന്ന
അഗ്നിപർവതത്തിനു
മുകളിലിരുന്നു…

അതിൽ അയാൾ
സ്വയം ഉരുകിയുരുകി
ലാവയായി ഒഴുകി
എരിഞ്ഞുതീർന്നു…

Latest