Connect with us

Kerala

റോഡ് ക്രോസ് ചെയ്യുന്നതിനിടെ കാറിടിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന നിയമ വിദ്യാര്‍ഥിനി മരിച്ചു

പരുക്കേറ്റതിനെ തുടര്‍ന്ന് 15 മാസമായി അബോധാവസ്ഥയിലായിരുന്നു വാണി.

Published

|

Last Updated

ആലപ്പുഴ|ആലപ്പുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് ചികിത്സയിലായിരുന്ന നിയമ വിദ്യാര്‍ഥിനി മരിച്ചു. തോണ്ടന്‍കുളങ്ങര സ്വദേശി വാണി സോമശേഖരന്‍ (24) ആണ് മരിച്ചത്. പരുക്കേറ്റതിനെ തുടര്‍ന്ന് 15 മാസമായി അബോധാവസ്ഥയിലായിരുന്നു വാണി. 2023 സെപ്തംബര്‍ 21ന് ഏറ്റുമാനൂര്‍ സിഎസ്‌ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടമുണ്ടായത്.

കോളജിലേക്ക് പോകാന്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാണിയെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ വാണിയെ ആദ്യം തെള്ളകത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ആരോഗ്യ നില ഗുരുതരമായതോടെ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ 12 മാസത്തോളം ചികിത്സയിലായിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി വാണിയെ വീട്ടില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കി പരിചരിക്കുകയായിരുന്നു ഒടുവില്‍ ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരന്‍: വസുദേവ്.

 

---- facebook comment plugin here -----

Latest