Connect with us

Kerala

ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കും; മകളുടെ ഹരജി ഹൈക്കോടതി തള്ളി

മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്‌കാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മകള്‍ ആശ ലോറന്‍സ് ഹരജിയുമായി കോടതിയെ സമീപിച്ചത്

Published

|

Last Updated

കൊച്ചി |  അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുകൊടുക്കണം എന്നാണ് ലോറന്‍സ് ആഗ്രഹിച്ചതെന്നും രണ്ട് ആളുകളോട് ലോറന്‍സ് ഇക്കാര്യം അറിയിച്ചത് അവിശ്വസിക്കേണ്ട ആവശ്യമില്ലെന്നും നിരീക്ഷിച്ചാണ് മകളഉടെ ഹരജി കോടതി തള്ളിയത്.

മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്‌കാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മകള്‍ ആശ ലോറന്‍സ് ഹരജിയുമായി കോടതിയെ സമീപിച്ചത്.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം 21 നായിരുന്നു ലോറന്‍സിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്.

 

---- facebook comment plugin here -----

Latest