Connect with us

National

ലോറന്‍സ് ബിഷ്ണോയി സംഘാംഗം ഡല്‍ഹിയില്‍ അറസ്റ്റില്‍

ഇയാളുടെ പക്കല്‍ നിന്ന് ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റളും രണ്ട് ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തതായും സ്ഥലത്ത് നിന്ന് നാല് ഒഴിഞ്ഞ വെടിയുണ്ടകള്‍ പിടിച്ചെടുത്തതായും പൊലീസ്

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെ കുത്തബ് മിനാര്‍ മെട്രോ സ്റ്റേഷന് സമീപം  ലോറന്‍സ് ബിഷ്ണോയി ഗുണ്ടാ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയില്‍ താമസിക്കുന്ന നീരജ് എന്ന കടിയ (30) യെയാണ് അറസ്റ്റ ചെയ്തത്. ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള പഞ്ചാബി ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്.

ഒളിവിലായിരുന്ന നീരജ് ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 2 നും 3 നും ഇടയില്‍ കുത്തബ് മിനാര്‍ മെട്രോ സ്റ്റേഷന് സമീപം എത്തുമെന്ന് വിവരം ലഭിച്ചരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു. ഇതനുസരിച്ച് സ്ഥലത്തിന് സമീപം കെണി സ്ഥാപിച്ചു. ഓട്ടോറിക്ഷയില്‍ വന്ന പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വളയുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇയാളുടെ പക്കല്‍ നിന്ന് ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റളും രണ്ട് ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തതായും സ്ഥലത്ത് നിന്ന് നാല് ഒഴിഞ്ഞ വെടിയുണ്ടകള്‍ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, മോഷണം തുടങ്ങി 25-ലധികം ക്രിമിനല്‍ കേസുകളില്‍ നീരജ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.