Connect with us

Ongoing News

ഗ്യാന്‍വാപി മസ്ജിദ് സർവേ പൂർത്തിയായി

നാളെ വാരാണാസിയിലെ കോടതിയില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Published

|

Last Updated

വാരണാസി | കോടതി നിര്‍ദേശ പ്രകാരം ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ വീഡിയോ സര്‍വേ പൂര്‍ത്തിയായി. മൂന്ന് ദിവസമായി നടത്തി വന്ന സര്‍വേയാണ് ഇന്ന് പൂര്‍ത്തിയായത്. നാളെ വാരാണാസിയിലെ കോടതിയില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതേസമയം, മസ്ദിജിലെ കിണറ്റില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് അഭിഭാഷകന്‍ വിഷ്ണു ജയിന്‍ അവകാശപ്പെട്ടു. ഹിന്ദുക്കൾക്ക് സന്തോഷമായെന്നും ഇതിന്റെ സംരക്ഷണത്തിനായി സിവില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ നിര്‍ദേശിച്ച വാരാണാസി കോടതിയുടെ ഉത്തരവിനെതിരേ അന്‍ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി നാളെ പരിഗണിക്കും.