Connect with us

From the print

കോടതിയിൽ ജഡ്ജിയെ വളഞ്ഞ് അഭിഭാഷകർ; ലാത്തിച്ചാർജ്

ജഡ്ജിക്കെതിരെയും മുദ്രാവാക്യം വിളിച്ചു. കോടതിവളപ്പിലെ പോലീസ് ഔട്ട്‌പോാസ്റ്റ് അടിച്ചുതകർത്തു.

Published

|

Last Updated

ഗാസിയാബാദ് | ഉത്തർ പ്രദേശ് കോടതിയിൽ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു. ഗാസിയാബാദ് ജില്ലാ സെഷൻസ് കോടതിയിലാണ് സംഘർഷമുണ്ടായത്. ജാമ്യാപേക്ഷ കേസിൽ ഹാജരായ അഭിഭാഷകൻ നഹർ സിംഗ് യാദവ് ആണ് ജഡ്ജിയുമായി വാക്കേറ്റമുണ്ടാക്കിയത്.

ബാർ അസ്സോസിയേഷൻ ഭാരവാഹിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ വെച്ചാണ് തർക്കമുണ്ടായത്. ഇതോടെ കൂടുതൽ അഭിഭാഷകർ കോടതി മുറിക്കുള്ളിലെത്തി ജഡ്ജിയുടെ ചേംബർ വളയുകയായിരുന്നു. സംഘർഷത്തെ തുടർന്ന് അഭിഭാഷകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതോടെ അഭിഭാഷകർ സംഘടിച്ചെത്തി പോലീസിനെതിരെ തിരിഞ്ഞു. അഭിഭാഷകരെ പോലീസ് കസേര ഉയർത്തി ഓടിക്കുന്നതിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ കോടതിക്ക് പുറത്തും പ്രതിഷേധം സംഘടിപ്പിച്ചു. ജഡ്ജിക്കെതിരെയും മുദ്രാവാക്യം വിളിച്ചു. കോടതിവളപ്പിലെ പോലീസ് ഔട്ട്‌പോാസ്റ്റ് അടിച്ചുതകർത്തു.

അക്രമത്തിന് പിന്നാലെ എല്ലാ ജഡ്ജിമാരും കേസുകൾ കേൾക്കുന്നത് നിർത്തിവെച്ചു. സംഭവം ചർച്ച ചെയ്യാൻ ബാർ അസ്സോസിയേഷൻ യോഗം വിളിച്ചിട്ടുണ്ട്. നടപടിയെടുക്കുന്നതിന്റെ ഭാഗമായി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അഡീഷനൽ കമ്മീഷണർ പറഞ്ഞു.

Latest