Kerala
അഭിഭാഷകര്‍ കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചാല്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരും: ഹൈക്കോടതി
അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറ കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത് വഴി കോടതിയുടെ അന്തസ് താഴ്ത്തുക മാത്രമല്ല, പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

കൊച്ചി | കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യാനും പ്രചരിപ്പിക്കാനും അഭിഭാഷകര്‍ക്ക് അനുമതിയില്ലെന്ന് ഹൈക്കോടതി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതി നടപടികളില്‍ പങ്കെടുക്കാന്‍ അഭിഭാഷകരെ അനുവദിച്ചാല്‍ അവര്‍ക്ക് റെക്കോര്‍ഡ് ചെയ്യാനും പ്രചരിപ്പിക്കാനും അനുവദാമുണ്ടെന്നല്ല അര്‍ഥം. അത്തരം നടപടികള്‍ കോടതിലക്ഷ്യമാണെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.
കേസിലെ നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത് ശരിയായ കാര്യമല്ല. അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറ കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത് വഴി കോടതിയുടെ അന്തസ് താഴ്ത്തുക മാത്രമല്ല, പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
അതേ സമയം, ജുഡീഷ്യല്‍ നടപടികള്‍ റെക്കോര്‍ഡ് ചെയ്യാനും അത് പ്രചരിപ്പിക്കാനും തനിക്ക് അവകാശമുണ്ടെന്നും അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറ വാദിച്ചു. എന്നാല്‍ കോടതിയുടെ നീതി നിര്‍വഹണത്തില്‍ ഇടപെടുന്ന പ്രവര്‍ത്തനങ്ങള്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതിന് കാരണമാകുമെന്ന് കോടതി വ്യക്തമാക്കി.