International
മൈക്രോസോഫ്റ്റിലും പിരിച്ചുവിടല്‍; 10000ത്തിലധികം പേര്‍ക്ക് ജോലി നഷ്ടമാകും
മൈക്രോസോഫ്റ്റിലെ ആകെ ജീവനക്കാരില്‍ 5 ശതമാനം പേര്‍ക്ക് ഈ ആഴ്ച ജോലി നഷ്ടമാകും.
ന്യൂഡല്‍ഹി|ടെക് കമ്പനികളില്‍ ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുന്നത് തുടരുന്നു. ഇപ്പോള്‍ വ്യാപക പിരിച്ചുവിടല്‍ മൈക്രോസോഫ്റ്റിലും ആരംഭിച്ചെന്നാണ് വാര്‍ത്തകള്‍. മൈക്രോസോഫ്റ്റില്‍ നിന്ന് 10000ല്‍ അധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറ്റ, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളെപ്പോലെ മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തയാറായിരിക്കുകയാണ്.
മൈക്രോസോഫ്റ്റിലെ ആകെ ജീവനക്കാരില്‍ 5 ശതമാനം പേര്‍ക്ക് ഈ ആഴ്ച ജോലി നഷ്ടമാകും. മൈക്രോസോഫ്റ്റില്‍ രണ്ട് ലക്ഷം ജീവനക്കാരാണ് ആകെയുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ മൈക്രോസോഫ്റ്റ് 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
---- facebook comment plugin here -----