Career Education
മഹ്ളറ കോളജില്‍ എല്‍ ബി എസ് സ്‌കില്‍ സെന്റര്‍
123 ഓളം കോഴ്‌സുകളാണ് സെന്ററിന് കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. മൂന്ന്, ആറ്, പന്ത്രണ്ട് മാസങ്ങളുള്ള കോഴ്‌സുകളാണ് എല്‍ ബി എസ് സ്‌കില്‍ സെന്ററില്‍ ഉണ്ടാവുക.
മഹ്ളറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എല്‍ ബി എസ് സ്‌കില്‍ സെന്റര്‍ ഉദ്ഘാടനം മാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ റസാഖ് നിര്‍വഹിക്കുന്നു.
മാവൂര്‍ | വിദ്യാര്‍ഥികളുടെ വിവിധ സ്‌കില്ലുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള എല്‍ ബി എസ് സ്‌കില്‍ കോഴ്‌സുകള്‍ക്ക് മഹ്ളറ കോളജില്‍ തുടക്കമായി. കേരള സര്‍ക്കാര്‍ സംരംഭമായ എല്‍ ബി എസ് സ്‌കില്‍ സെന്റര്‍ ഉദ്ഘാടനം മാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ റസാഖ് നിര്‍വഹിച്ചു.
മറ്റ് രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ പോവുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും നമ്മുടെ രാജ്യത്തു നിന്ന് തന്നെ വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തണമെന്നും അതിനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോളജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മഹ്ളറ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ജനറല്‍ സെക്രട്ടറി എന്‍ മുഹമ്മദ് അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 123 ഓളം കോഴ്‌സുകളാണ് സെന്ററിന് കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. മൂന്ന്, ആറ്, പന്ത്രണ്ട് മാസങ്ങളുള്ള കോഴ്‌സുകളാണ് എല്‍ ബി എസ് സ്‌കില്‍ സെന്ററില്‍ ഉണ്ടാവുക.
മഹ്ളറ കോളജിലേതിനു പുറമെ പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കും സെന്ററില്‍ പഠനം നടത്താനാവും. ഡിപ്ലോമ ഇന്‍ പ്രൈമറി സ്‌കൂള്‍ ഫാക്കല്‍റ്റി കോഴ്‌സ് ആണ് പ്രഥമമായി ആരംഭിക്കുന്നതെന്നും കുറഞ്ഞ ചെലവില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നല്‍കുമെന്നും പുതുതായി തുടങ്ങുന്ന കോഴ്‌സുകളുടെ നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തു വിടുമെന്നും കോളജ് പ്രിന്‍സിപ്പല്‍ ഒ മുഹമ്മദ് സ്വാലിഹ് അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഗീത മണി, മഹ്ളറ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജംഷീര്‍, വൈസ് പ്രിന്‍സിപ്പല്‍ കെ ഉഷ, ഡിപാര്‍ട്ടമെന്റ് മേധാവികളായ നിസാമുദ്ധീന്‍, ആയിഷ ഷിറിന്‍, ആര്‍ ജന്യ, സഞ്ജന സുരേഷ് ബാബു, ചെയര്‍മാന്‍ ഹിന ഷിറിന്‍, ഉസ്ന ഒളവണ്ണ, ഖമറുന്നിസ പെരുവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഒ മുഹമ്മദ് സ്വാലിഹ് സ്വാഗതവും ആയിഷ മശ്ഹൂറ നന്ദിയും പറഞ്ഞു.