Kerala
എല്‍ ഡി എഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് തുടങ്ങി
. ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള മാര്‍ച്ച് മ്യൂസിയം ജംഗ്ഷനില്‍നിന്നാണ് തുടങ്ങിയത്

തിരുവനന്തപുരം | ഗവര്‍ണര്‍ ആരഫി മുഹമ്മദ് ഖാനെതിരായ എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് തുടങ്ങി.മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം പേരെ അണിനിരത്തിയുള്ള മാര്‍ച്ച് മ്യൂസിയം ജംഗ്ഷനില്‍നിന്നാണ് തുടങ്ങിയത്. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങള്‍.
അതേ സമയം ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എല്‍ഡിഎഫ് സമരത്തെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. രാജ്ഭവന് സമീപത്തെ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നില്ല. പ്രതിഷേധ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ല. പാര്‍ട്ടി തീരുമാന പ്രകാരമാണിത്.