local body byelection
തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍ ഡി എഫ് മുന്നില്‍
എല്‍ ഡി എഫ് പത്ത്, യു ഡി എഫ് ഏഴ്, ബി ജെ പി ഒന്ന്

തിരുവനന്തപുരം | സംസ്ഥാന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മുന്നില്‍. ഫലം അറിവായ പത്തിടത്ത് എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ ഏഴിടത്ത് യു ഡി എഫും ഒരിടത്ത് ബി ജെ പിയും ജയിച്ചു.
കോഴിക്കോട് തിക്കോടി പള്ളിക്കര സൗത്ത്, മലപ്പുറം മൂന്നാംപടി, പാലക്കാട് തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി, കുമ്പള പെര്‍വാട്, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ ഡി എഫ് വിജയിച്ചത്.
മഞ്ചേരി കിഴക്കേത്തല, തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട് തുടങ്ങിയ വാര്‍ഡുകളാണ് യു ഡി എഫ് ജയിച്ചത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബി ജെ പി വിജയിച്ചത്.
---- facebook comment plugin here -----