Connect with us

Kerala

ദുരന്ത ബാധിതരോടുള്ള അവ​ഗണനയ്ക്കെതിരെ വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി

പോലീസ് സംരക്ഷണയോടെ ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Published

|

Last Updated

കല്‍പറ്റ | മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കെതിരായ അവഗണനക്കെതിരെ
എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.അവശ്യ സര്‍വീസുകള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സമരക്കാര്‍ അഭ്യര്‍ത്ഥിച്ചു.

കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാര്‍ച്ച് നടത്തും. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിരുടെ പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ചാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍. പോലീസ് സംരക്ഷണയോടെ ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

---- facebook comment plugin here -----

Latest