Kerala
മദ്യനിര്‍മാണ പ്ലാന്റിന് എല്‍ ഡി എഫ് അംഗീകാരം; വിയോജിപ്പുമായി സി പി ഐയും ആര്‍ ജെ ഡിയും
എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്‌നമെന്നും പ്ലാന്റ് മാറ്റി മറ്റൊരു സ്ഥലം പരിഗണിച്ചുകൂടേയെന്നും സി പി ഐ.

പാലക്കാട് | എലപ്പുള്ളിയിലെ മദ്യനിര്‍മാണ പ്ലാന്റിന് എല്‍ ഡി എഫ് അംഗീകാരം. എന്നാല്‍, യോഗത്തില്‍ ഭിന്നത രൂക്ഷമായിരുന്നു. പ്ലാന്റിനെതിരെ മുന്നണി യോഗത്തില്‍ സി പി ഐയും ആര്‍ ജെ ഡിയും വിയോജിപ്പ് പ്രകടിപ്പിച്ചു. എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്‌നമെന്ന് ബിനോയ് വിശ്വം നിലപാടെടുത്തു. പ്ലാന്റ് മാറ്റി മറ്റൊരു സ്ഥലം പരിഗണിച്ചുകൂടേയെന്ന് ബിനോയ് വിശ്വം ചോദിച്ചു.
എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴും മദ്യനിര്‍മാണശാല നിര്‍മാണത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുടിവെള്ള പ്രശ്‌നത്തില്‍ ആശങ്ക വേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
മുന്നണി തീരുമാനം വിശദീകരിക്കാന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളെ കാണും.