Connect with us

Kerala

എല്‍ ഡി എഫ് സ്ഥനാര്‍ഥി ഡോ. പി സരിന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു

വെള്ളപ്പള്ളിയെ കണ്ടു; സുകുമാരന്‍ നായരെ കാണും

Published

|

Last Updated

കോട്ടയം | പാലക്കാട് എല്‍ ഡി എഫ് സ്ഥനാര്‍ഥി പി സരിന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെയാണ് പി സരിന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചയത്. പ്രചാരണത്തിരക്കുകള്‍ക്കിടെയാണ് സരിന്‍ പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തിയത്.

കഴിഞ്ഞ ദിവസം കരുണാകരന്റെ സ്മൃതി മണ്ഡപത്തിലും സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പി സരിന്‍ സന്ദര്‍ശിച്ചു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും സരിന്‍ സന്ദര്‍ശിക്കും.

ഉമ്മന്‍ ചാണ്ടിയുടെ കല്ലറ പി സരിന്‍ സന്ദര്‍ശിക്കുന്നത് നല്ല കാര്യമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സി പി എമ്മിന്റെ മുഴുവന്‍ നേതാക്കളും ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയട്ടെയെന്നും രാഹുല്‍ പറഞ്ഞു.

 

Latest