Connect with us

Kerala

സ്വതന്ത്ര സ്ഥാനാര്‍ഥികളേയും പ്രോത്സാഹിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍; സരിന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പായി

പാലക്കാട് ജില്ലാ കമ്മിറ്റി അവരുടെ തീരുമാനം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും രാമകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട് |  സംഘടനാപരമായ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാലാണ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.പാലക്കാട്ട് പി. സരിന്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പാലക്കാട് ജില്ലാ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു രാമകൃഷ്ണന്റെ മറുപടി.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികളൊക്കെ തയാറാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളെയും പ്രോത്സാഹിപ്പിക്കും. പാലക്കാട്ടെ കാര്യം അവിടത്തെ സിപിഎം ജില്ലാ കമ്മിറ്റി പറഞ്ഞിരിക്കുന്നത് സരിന്റെ അഭിപ്രായം കേട്ടതിനു ശേഷം തീരുമാനം പറയാമെന്നാണ്.അത് കേട്ടതിനു ശേഷം പാലക്കാട് ജില്ലാ കമ്മിറ്റി അവരുടെ തീരുമാനം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

അതേ സമയം ഇനിമുതല്‍ ഇടത് പക്ഷത്തോടൊപ്പം പ്രവര്‍ത്തിക്കുമെന്നും സ്ഥാനാര്‍ഥിത്വം സിപിഎമ്മാണ് തീരുമാനിക്കേണ്ടതെന്നും സരിന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

 

Latest