Connect with us

Kerala

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ചത്; പ്രശംസിച്ച് അശോക് ഗെഹ്‌ലോട്ട്

പിണറായി സര്‍ക്കാരിന്റെ ഭരണത്തിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.

Published

|

Last Updated

ജയ്പൂര്‍| കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേരളത്തില്‍ അഞ്ച് വര്‍ഷത്തില്‍ ഭരണം മാറുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ അത് മാറി. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാലാണ് കേരളത്തില്‍ സിപിഐഎമ്മിന് ഭരണത്തുടര്‍ച്ച ലഭിച്ചതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ ഭരണത്തിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. വര്‍ഷങ്ങളായി കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും മാറിമാറി അധികാരത്തില്‍ വന്നിരുന്നു. പക്ഷേ ഇത്തവണ സിപിഐഎം സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടി. അതിന് കാരണം അവര്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് അശോക് ഗെഹ്‌ലോട്ട് അഭിപ്രായപ്പെട്ടു.

 

 

 

Latest