Kerala
പെട്ടിപ്പിടുത്തക്കാര്‍ ആഞ്ഞടിച്ചാല്‍ തകര്‍ന്ന് പോകുന്നതല്ല എല്‍ ഡി എഫ് സര്‍ക്കാര്‍: മന്ത്രി പി എ മുഹമ്മദ് റിയാസ്
സതീശന്റെ പെട്ടിപ്പിടുത്തക്കാര്‍ പണ്ട് മറ്റ് പലരുടെയും പെട്ടിപ്പിടുത്തക്കാരായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം | കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്് നിയമസഭയിലെ ബഹളമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിക്ക് ഒരു പ്രതിപക്ഷ നേതാവില്ലാത്ത കുറവ് പ്രതിപക്ഷ നേതാവ് പരിഹരിച്ച് കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവും ചില കോണ്‍ഗ്രസ് എംഎല്‍എമാരും മാത്രമാണ് നിയമസഭയില്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. പെട്ടിപ്പിടുത്തക്കാര്‍ ആഞ്ഞടിച്ചാല്‍ തകര്‍ന്നു പോകില്ല എല്‍ ഡി എഫ് സര്‍ക്കാര്‍. ഇന്നത്തെ സതീശന്റെ പെട്ടിപ്പിടുത്തക്കാര്‍ പണ്ട് മറ്റ് പലരുടെയും പെട്ടിപ്പിടുത്തക്കാരായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ വലിയ പ്രതിഷേധം കോണ്‍ഗ്രസിനകത്തുണ്ട്. നിയമസഭയില്‍ ബഹളം ഉണ്ടാക്കിയാല്‍ കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടില്ല എന്നാണ് ഇവരുടെ ധാരണ
പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ ഒരു വിരോധവും ഇല്ല. മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസന ആവശ്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവും. ഇവിടെ രാഷ്ട്രീയമാണ് പറയുന്നത്, അത് ഇനിയും തുടരുമെന്നും മുഹമ്മദി റിയാസ് പറഞ്ഞുഋ
അതേസമയം പ്രതിപക്ഷം നടുത്തളത്തില്‍ അസാധാരണ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സഭാ നടപടികള്‍ വെട്ടിച്ചുരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചതോടെയാണ് സഭ പിരിഞ്ഞത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും ഈ നോട്ടീസും സഭയില്‍ ഒഴിവാക്കപ്പെട്ടു. സഭയില്‍ ഇന്ന് ചോദ്യോത്തര വേളയും റദ്ദ് ചെയ്തു.