Kerala
ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ് ഹര്‍ത്താല്‍
യുഡിഎഫിന്റെ അനാവശ്യ പ്രതിഷേധത്താല്‍ നിയമസഭ അവസാനിപ്പിക്കേണ്ടി വന്നതിനാലാണ് ഭൂപതിവ് ചട്ട ഭേദഗതി നിയമസഭയില്‍ വരാതിരിക്കാന്‍ കാരണമെന്ന് എല്‍ഡിഎഫ് ആരോപിച്ചു

തൊടുപുഴ | ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍
യുഡിഎഫിന്റെ അനാവശ്യ പ്രതിഷേധത്താല്‍ നിയമസഭ അവസാനിപ്പിക്കേണ്ടി വന്നതിനാലാണ് ഭൂപതിവ് ചട്ട ഭേദഗതി നിയമസഭയില്‍ വരാതിരിക്കാന്‍ കാരണമെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ഇനിയൊരു നിയമസഭാ സമ്മേളനത്തിനായി കാത്തുനില്‍ക്കാതെ ഓര്‍ഡിനന്‍സിലൂടെയോ പ്രത്യേക മന്ത്രിസഭാ തിരുമാനത്തിലൂടെയോ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്നും എല്‍ഡിഎഫ് വ്യക്തമാക്കി