Connect with us

Kerala

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്രത്തിനെതിരായ സമരം ചര്‍ച്ചയാകും

ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

Published

|

Last Updated

തിരുവനന്തപുരം |  എല്‍ ഡി എഫ് യോഗം ഇന്ന് ചേരും. രാവിലെ 10.30 ന് എകെജി സെന്ററിലാണ് യോഗം. കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭവും ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച സമരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. കൂടിയാലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ഇരുവരും വ്യക്തമാക്കിയത്

വായ്പാ പരിധിയും കടമെടുപ്പ് പരിധിയുമെല്ലാം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഗവര്‍ണര്‍ക്കെതിരായ തുടര്‍ സമരങ്ങളും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായേക്കും.

 

Latest