Connect with us

Kerala

കൂറുമാറി വോട്ടുചെയ്ത എല്‍ ഡി എഫ് അംഗത്തിന് ഇരുമ്പുവടികൊണ്ട് അടി

ജനതാദള്‍ മെമ്പറായ ബെന്നിയെ ആണ് ഒരു സംഘം ആക്രമിച്ചത്

Published

|

Last Updated

കല്‍പറ്റ | വയനാട് പനമരത്ത് യു ഡി എഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച എല്‍ ഡി എഫ് വാര്‍ഡ് മെമ്പര്‍ക്ക് മര്‍ദ്ദനം. ജനതാദള്‍ മെമ്പറായ ബെന്നിയെ ആണ് ഒരു സംഘം ആക്രമിച്ചത്.

എല്‍ ഡി എഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതിനെ തുടര്‍ന്ന് സിപി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബെന്നി പറഞ്ഞു. ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചത് തടഞ്ഞതോടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ബെന്നി കൂറുമാറി വോട്ട് ചെയ്തതോടെ പനമരം പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് നഷ്ടമായിരുന്നു. 29ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.

വധഭീഷണിയുണ്ടെന്ന് ബെന്നി കഴിഞ്ഞ ദിവസം എസ് പിക്ക് പരാതി നല്‍കിയിരുന്നു. കൈക്ക് ഗുരുതര പരിക്കേറ്റ ബെന്നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest