Kerala
കേരളത്തില്‍ മൂന്നാംതവണയും എല്‍ ഡി എഫ് കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടും; എം വി ഗോവിന്ദന്‍
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി, അതിവിപുലമായ ഇടതുപക്ഷമുന്നണി ദേശീയാടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരും

കൊല്ലം | കേരളത്തില്‍ മൂന്നാം തവണയും എല്‍ ഡി എഫ് തന്നെ വിജയിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.എല്‍ഡിഎഫ് കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടും.പാര്‍ട്ടി ഒറ്റക്ക് 50ശതമാനം വോട്ടു നേടുകയെന്നാണ് ലക്ഷ്യമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി, അതിവിപുലമായ ഇടതുപക്ഷമുന്നണി ദേശീയാടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരും. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സൃഷ്ടിയാണ് കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ തന്നെയായിരിക്കുമെന്നാണ് സൂചന.
---- facebook comment plugin here -----