International
എല്‍ഡിപി നേതാവ് ഫുമിയോ കിഷിദ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി
ആദ്യ റൗണ്ടില്‍ വനിതാ സ്ഥാനാര്‍ഥികളായ സാനേ തകൈച്ചി, സെയ്‌കോ നോഡ എന്നിവരെയാണ് അദ്ദേഹം മറികടന്നത്. പിന്നീട് വാക്‌സിനേഷന്‍ മന്ത്രി ടാരോ കോനോയെ പരാജയപ്പെടുത്തിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ടോക്കിയോ| ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി. കിഷിദ തിങ്കളാഴ്ച സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ റൗണ്ടില്‍ വനിതാ സ്ഥാനാര്‍ഥികളായ സാനേ തകൈച്ചി, സെയ്‌കോ നോഡ എന്നിവരെയാണ് അദ്ദേഹം മറികടന്നത്. പിന്നീട് വാക്‌സിനേഷന്‍ മന്ത്രി ടാരോ കോനോയെ പരാജയപ്പെടുത്തിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കിഷിദയ്ക്ക് 257 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനുശേഷം സ്ഥാനമൊഴിയുന്ന യോഷിഹിതെ സുഗയ്ക്കു പകരമായാണ് കിഷിദ ചുമതലയേല്‍ക്കുന്നത്.
---- facebook comment plugin here -----