Connect with us

National

ലീഡ് നില മാറിമറിയുന്നു; ഡൽഹിയിൽ ആശങ്കയും പ്രതീക്ഷയും

പാര്‍ട്ടി ആസ്ഥാനങ്ങളില്‍ നേരിയ തോതില്‍ ആഘോഷങ്ങൾ തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറില്‍ കടക്കുന്നതിനിടെ ഓരോ നിമിഷങ്ങളിലും ലീഡ് നില മാറിമറിയുന്നു. ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെയും ബി ജെ പിയുടെയും പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രതീക്ഷയും ആശങ്കയും ഇരട്ടിയായി.

തപാല്‍ വോട്ട് എണ്ണിയപ്പോള്‍ ആദ്യഘട്ടങ്ങളിലെല്ലാം ബി ജെ പിയായിരുന്നു മുന്നില്‍. പിന്നാലെ ഒരു മണിക്കൂറിന് ശേഷം ആം ആദ്മിയും ബി ജെ പിയും ഒപ്പത്തിനൊപ്പമായി. പിന്നീട് 8.35നും 9.10നും ആം ആദ്മി പാര്‍ട്ടി ചെറിയ ഇടവേളയില്‍ മുന്നേറിയെങ്കിലും 9.30 ആകുമ്പോഴേക്കും ബി ജെ പി ലീഡ് നില തുടരുകയാണ്. 50 സീറ്റുകളിലാണ് ബി ജെ പി നിലവില്‍ ലീഡ് ചെയ്യുന്നത്. 19 മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടുയും രണ്ടിടത്ത് കോണ്‍ഗ്രസ്സും മുന്നേറ്റം തുടരുകയാണ്.

ലീഡ് നില മാറി മറിയുന്നതനുസരിച്ച് ആം ആദ്മിയുടെയും ബി ജെ പിയും പാര്‍ട്ടി ആസ്ഥാനങ്ങളില്‍ നേരിയ തോതില്‍ ആഘോഷങ്ങളും നടക്കുന്നുണ്ട്. ആദ്യ റൗണ്ട് വോട്ടുകള്‍
എണ്ണിക്കഴിഞ്ഞതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ നിന്ന് ലഭിക്കുന്ന സൂചന.

 

Latest