Kerala
ജുഡീഷ്യൽ കമ്മിഷൻ നിലവിൽ വന്ന ശേഷവും പ്രതിപക്ഷ നേതാവിന്നുള്ള വിഭ്രാന്തി സംശയാസ്പദം: നാഷണൽ ലീഗ്
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ, ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ, പറവൂർ സബ് കോടതി, കേരളഹൈകോടതി തുടങ്ങി പണ്ഡിതൻമാരും നീതി പീഡവുമുൾപ്പടെ മുഴുവൻ സംവിധാനങ്ങളേയുമാണ് ഭരണഘടനാ പദവിയിലിരിക്കുന്ന പ്രതിപക്ഷ നേതാവ് കള്ളം പറയുന്നവർ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്ന് എൻ കെ അബ്ദുൽ അസീസ്

കോഴിക്കോട് | മുനമ്പം വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇടപെടുകയും ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു മൂന്നു മാസത്തിനകം റിപ്പോർട്ട് ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതിനു ശേഷവും ഭൂമി വഖഫല്ല എന്ന് ആവർത്തിച്ചു പറയുന്ന പ്രതിപക്ഷ നേതാവിന്റെ വിഭ്രാന്തി സംശയസ്പദമാണ് എന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു.
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ, ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ, പറവൂർ സബ് കോടതി, കേരളഹൈകോടതി തുടങ്ങി പണ്ഡിതൻമാരും നീതി പീഡവുമുൾപ്പടെ മുഴുവൻ സംവിധാനങ്ങളേയുമാണ് ഭരണഘടനാ പദവിയിലിരിക്കുന്ന പ്രതിപക്ഷ നേതാവ് കള്ളം പറയുന്നവർ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
ബിനാമികളെ മുൻ നിർത്തി മുനമ്പം വഖഫ് ഭൂമിയിൽ വി ഡി സതീശൻ നടത്തുന്ന സ്ഥാപനങ്ങളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും അസീസ് കൂട്ടി ചേർത്തു.