Connect with us

OPPOSITION LEADER

പ്രതിപക്ഷ നേതാവ്; രാഹുല്‍ തയ്യാറല്ലെങ്കില്‍ കെ സി വേണുഗോപാല്‍

രാഹുലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രവര്‍ത്തക സമിതി ഉടന്‍ ചേരും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിപക്ഷ നേതാവാകാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ലെങ്കില്‍ കെ സി വേണുഗോപാല്‍, ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, ശശിതരൂര്‍ എന്നിവര്‍ പരിഗണനയില്‍.

രാഹുല്‍ഗാന്ധി പ്രതിപക്ഷനേതാവാകണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആഗ്രഹം. എന്നാല്‍ രാഹുലിന്റെ പ്രതികരണം ഇക്കാര്യത്തില്‍ ലഭ്യമായിട്ടില്ല. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് കെ സി വേണുഗോപാല്‍ എങ്കിലും ദക്ഷിണേന്ത്യയില്‍ നിന്നുള്ള മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവായി ഉള്ളത് തടസമായേക്കും.

ഇത്തവണ 99 സീറ്റോടെ ശക്തമായ തിരിച്ച് വരവാണ് കോണ്‍ഗ്രസ് നടത്തിയത്. മോദിയോടും സര്‍ക്കാരിനോടും ഏറ്റുമുട്ടാന്‍ രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവായി വരണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഒരു പാര്‍ട്ടിക്കും 10% സീറ്റുകള്‍ നേടാനാകാത്തതിനാല്‍ 2014 മുതല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് പദം ഒഴിഞ്ഞുകിടക്കുകയാണ്. 2019ല്‍ 52 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് മൂന്ന് സീറ്റിന്റെ കുറവില്‍ പ്രതിപക്ഷ നേതാവില്ലാതെ പോയി.
പ്രവര്‍ത്തകസമിതി ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രതിപക്ഷ നേതാവാകാന്‍ രാഹുലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തും. ഇതിനായി ഉടന്‍തന്നെ പ്രവര്‍ത്തകസമിതി ചേരും.

 

 

Latest